Top Banner
nsglce
ഹസാരെ ജയിലില്‍ നിരാഹാരം തുടരുന്നു | അണ്ണാ ഹസാരെ പോലീസ് സംഘേതത്തില്‍ നിരാഹാരം തുടങ്ങി | മലബാര്‍ ബസാര്‍ ഉദ്ഘാടന ചടങ്ങ് മാറ്റി വച്ച് |

About us

മലബാറിന്റെ സ്വന്തം മലബാര്‍ ബസാര്‍
പുരാതന-മധ്യകാലഘട്ടത്തിലായാലും നവീന കാലത്തായാലും കോഴിക്കോടിന്റെ വാണിജ്യ-വ്യവസായപ്പെരുമ പ്രസിദ്ധമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് വിദേശികളായ വ്യാപാരികളെ കേരളത്തിലേക്ക് ആകര്‍ഷിച്ച പ്രധാനകാരണം.
പുരാതനകാലത്ത് ഗ്രീസ്, റോം, ഈജിപ്ത്, അറേബ്യ എന്നീ രാജ്യങ്ങളുമായി മലബാറിന് വാണിജ്യബന്ധമുണ്ടായിരുന്നു. മധ്യകാലഘട്ടമായതോടെ ചൈനയും അറബുമായിട്ടായിരുന്ന കൂടുതല്‍ വ്യാപാരം. ചാലിയം, പന്തലായിനി, കണ്ണൂര്‍ എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ വ്യാപാരത്തിന് ശക്തി പകര്‍ന്നു. അധുനിക കാലത്തിലേക്ക് കടന്നപ്പോള്‍ പോര്‍ചുഗീസുകാരും, ഇംഗ്ലീഷുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരുമായിരുന്നു കേരളത്തില്‍ പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍ വ്യാപാരത്തിനെത്തിയവരില്‍ പ്രമുഖര്‍.
വിദേശിയരായ വ്യാപാരികള്‍ക്കും അവരുടെ വഴിതുടര്‍ന്ന് വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ വ്യാപാര- രാഷ്ട്രീയ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ സഹായിച്ചതില്‍ മലബാറിന്റെ ഭൂമിശാസ്ത്രത്തിന്റെ പങ്ക് പ്രധാനമാണ്.
തേക്ക്, ഈട്ടി, ചപ്പാങ്, ഇരുള്‍ തുടങ്ങിയവയുടെ തടിയുരുപ്പിടികള്‍ ഏലം, കുരുമുളക്, ഇഞ്ചി, ചുക്ക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍, മൈല്‍തുര്‍ക്കം, ജടമഞ്ചി, ത്രികോല്‍പഗുന്ന പോലുള്ള മരുന്ന്, കോലിക്കോയെന്ന തുണിത്തരങ്ങള്‍, ഹുക്കപോലുള്ള കരകൗശല വസ്തുക്കള്‍ എന്നിവയെല്ലാം മലബാറില്‍ നിന്നും വിദേശങ്ങളിലേക്ക് കടല്‍മാര്‍ഗം കടന്നു. അവിടെ നിന്ന് വെടിയുപ്പ്, ചൈനാപാത്രങ്ങള്‍, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍, സുഗന്ധദ്രവ്യങ്ങള്‍, മരുന്നുകള്‍ എന്നിവയും ഇങ്ങോട്ടൊഴുകി.
ഇന്നും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും, നെയ്ത്ത്-വസ്ത്രങ്ങള്‍, പാദരക്ഷകള്‍, തടിയുല്‍പ്പന്നങ്ങള്‍, വിനോദസഞ്ചാരം എന്നിവയ്ക്ക് മലബാര്‍ വിശേഷപ്പെട്ടതാണ്.
മലബാറിന്റെ വാണിജ്യപെരുമയിലെ ഒരു ഏടാവാന്‍ ആഗ്രഹിക്കുകയാണ് മലബാര്‍ ബസാര്‍. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ഇവന്റ് മാനേജ്‌മെന്റിന്റെ സംരംഭമാണ് മലബാര്‍ ബസാര്‍. 12 വര്‍ഷമായി മീഡിയ മാര്‍ക്കറ്റിങ് രംഗത്തും എഡിറ്റോറിയല്‍ ടീമിലും പ്രവര്‍ത്തിച്ചുപരിചയമുള്ള യുവാക്കളാണ് ടീം മലബാര്‍ ബസാറിലുള്ളത്.
മലബാറിലെ പ്രത്യേകിച്ചും, കോഴിക്കോട്ടെ വ്യാപാര-വ്യവസായ വാര്‍ത്തകള്‍ക്കൊപ്പം, വായനക്കാര്‍ക്ക് രുചിക്കുന്ന ഉള്ളടക്കത്തോടെയാണ് മലബാര്‍ ബസാര്‍ ഒരുക്കിയിട്ടുള്ളത്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പരസ്യങ്ങള്‍ നല്‍കാനും മികച്ച ഇടമാണ് മലബാര്‍ ബസാര്‍. വായനക്കാര്‍ ഇതേറ്റെടുക്കുമെന്ന പ്രതീക്ഷയോടെ…

                                                                                                                                                     ടീം മലബാര്‍ ബസാര്‍